ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വിവിധ ഭാഷകളുടെയും സംസ്കരാങ്ങളുടെയും സംഗമ ഭൂമിയെന്ന് കേളികേട്ട കാസ‍‍ര്‍ഗോഡ് ജില്ലയുടെ കൊച്ചു പ്രതീകമാണ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത്. വേദാന്തങ്ങളുടെയും ഭാഷകളുടെയും സംസ്കാരങ്ങളുടെയും സമന്വയവേദിയായതിനാല്‍ ഈ ഗ്രാമത്തിന്‍റെ പേരുതന്നെ ആ അര്‍ത്ഥം വരുന്ന കുഡ്ലു’ (കൂഡല്‍ )എന്നാണ്. കാസര്‍ഗോഡ് നഗരസഭയുടെ വടക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്ത് അതുകൊണ്ട് തന്നെ ശ്രദ്ധേയവുമാണ്.

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് കാസർഗോഡ് ജില്ലയിലെ സമ്പന്നമായ സാംസ്കാരിക പൈതൃകവും സാമൂഹിക ഐക്യവും കൈവരിച്ച ഒരു പ്രധാന ഗ്രാമ പഞ്ചായത്താണ്. അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശം പണ്ടുകാലം മുതൽ വ്യാപാരമത്സ്യബന്ധനകാർഷിക മേഖലകളിൽ ശ്രദ്ധേയമായ സ്ഥാനം വഹിച്ചു.